കൽപറ്റ: ഗവ.എൽ.പി സ്കൂളിലെ വിദ്യാർഥികൾ മുണ്ടക്കൈ ദുരന്തബാധിതർക്കായി നിർമിച്ചു കൊണ്ടിരിക്കുന്ന ടൗൺഷിപ് പ്രദേശം സന്ദർശിച്ചു. നിലവിൽ സ്കൂൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 21 സെന്റ് സ്ഥലത്ത് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന സാഹചര്യത്തിൽ, ടൗൺഷിപ്പിന്റെ ഭാഗത്തുള്ള സ്ഥലത്ത് പുതിയ സ്കൂളിനായി ഭൂമി അനുവദിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് നന്ദി പറഞ്ഞ് കുട്ടികൾ കത്തെഴുതുകയും അതിന് മുഖ്യമന്ത്രി കുട്ടികൾക്ക് കത്തിലൂടെ മറുപടി നൽകുകയും ചെയ്ത സന്തോഷത്തിലാണ് കുട്ടികൾ ടൗൺഷിപ്പിലെത്തിയത്.
പ്രധാന അധ്യാപിക ബിന്ദു ടീച്ചർ, പി.ടി.എ പ്രസിഡന്റ് മഹബൂബ്, മുസ്തഫ മാസ്റ്റർ, അധ്യാപകരായ നസീമ , ഷരീഫ , മഞ്ജുഷ, നിമ്മി തുടങ്ങിയവർ സന്ദർശനത്തിന് നേതൃത്വം നൽകി.

