12.1 C
London
Wednesday, April 22, 2026

സർവജന സ്കൂളിൽ നീതി ആയോഗ് പ്രതിനിധികളുടെ സന്ദർശനം

- Advertisement -spot_img

ബത്തേരി: ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിൽ നീതി ആയോഗ് പ്രതിനിധികൾ സന്ദർശനം നടത്തി. ഡൽഹിയിൽ നിന്നുള്ള നീതി ആയോഗ് പബ്ലിക് പോളിസി സ്പെഷലിസ്റ്റ് ഡയറക്ടർ ഡോ. അമൃത് പാൽ കൗർ, വി.ജെറി എന്നിവരടങ്ങുന്ന സംഘമാണ് സ്കൂളിലെത്തിയത്. പ്രതിനിധി സംഘത്തെ പ്രിൻസിപ്പൽ പി.എ. അബ്ദുൾ നാസർ, എച്ച്.എം. ബിജി വർഗീസ് എന്നിവർ ചേർന്നു സ്വീകരിക്കുകയും സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തു. കുട്ടികളുടെ പഠന പുരോഗതി, പട്ടികവർഗ വിദ്യാർഥികൾക്കായി സ്കൂളിൽ നടന്നുവരുന്ന സഹവാസ ക്യാമ്പ്, സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംഘം വിശദമായി പരിശോധിച്ചു.
സ്കൂളിലെ അക്കാദമിക് നിലവാരത്തിലും ഭൗതിക സാഹചര്യങ്ങളിലും സംഘം വലിയ സംതൃപ്തി രേഖപ്പെടുത്തി. വിദ്യാലയവും പരിസരവും അതീവ ഭംഗിയായി നിലനിർത്തുന്നതിൽ സ്കൂൾ അധികൃതരെ സംഘം പ്രത്യേകം അഭിനന്ദിച്ചു. ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ കെ.എസ്.ശ്രീജിത് എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here