8.5 C
London
Wednesday, April 22, 2026

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും; എല്‍ദോസിന്റെ കാര്യത്തില്‍ തീരുമാനമെടുത്തേക്കും

- Advertisement -spot_img

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും യോഗം ചേരും. നിയമസഭ തെരഞ്ഞെടുപ്പിലെ സിറ്റിങ്ങ് എംഎല്‍എമാര്‍ ഉള്‍പ്പെടെ 31 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയ്ക്ക് ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് യോഗം. പെരുമ്പാവൂരിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി മത്സരിക്കുന്ന കാര്യത്തിലും നാളെ തീരുമാനം ഉണ്ടായേക്കും.

നാളത്തെ യോഗത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമമാക്കാനാണ് മധുസൂദനന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റി ലക്ഷ്യമിടുന്നത്. സിറ്റിങ് എംഎല്‍എമാരില്‍ മൂന്ന് പേര്‍ ഒഴികെ എല്ലാവരും അതാത് മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെയും തൃപ്പൂണിത്തുറയില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച കെ ബാബുവിനെയും ഒഴിവാക്കിയിട്ടുണ്ട്.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. പെരുമ്പാവൂരില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ പേരും പരിഗണിക്കുന്നുണ്ട്. പാലക്കാട് രമേഷ് പിഷാരടി അടക്കമുള്ളവരുടേയും, തൃപ്പൂണിത്തുറയില്‍ രാജു പി നായര്‍, ദീപക് ജോയി തുടങ്ങിയ പേരുകളും പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here