6.7 C
London
Wednesday, April 22, 2026

വയനാട് ജില്ലാ സമ്പൂർണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി

- Advertisement -spot_img

വയനാട് ജില്ലാ സമ്പൂർണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം വയനാട് ജില്ലയിലെ 265 ഗ്രന്ഥശാലകളും കേരള ഹരിത മിഷന്റെ നിബന്ധനകൾ പ്രകാരമുള്ള മാനദണ്ഡങ്ങൾ നടപ്പിൽ വരുത്തിക്കൊണ്ട് ഹരിത ഗ്രന്ഥശാ ലകളായി. ഇതിനായി കഴിഞ്ഞ ഒരുവർഷമായി ജില്ലാ ലൈബ്രറി കൗൺസിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഓരോ താലൂക്കിലും ആദ്യം 10 ഗ്രന്ഥശാലകൾ വീതം തെരഞ്ഞെടുക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. കേണിച്ചിറ യുവപ്രതിഭ ലൈബ്രറി ആദ്യ ഘട്ടത്തിൽ തന്നെ ചട്ടങ്ങൾ മുഴുവൻ പാലിച്ചുകൊണ്ട് ഹരിത സാക്ഷ്യപത്രം നേടിയെടുത്തു. മാനന്തവാടി, വൈത്തിരി താലൂക്ക് കളിലെ മുഴുവൻ വായനശാലകളും ഹരിത വായനശാലകളായി മാറി. ഇപ്പോൾ ബത്തേരി താലൂക്കിലെ മുഴുവൻ ഗ്രന്ഥശാലകളും ഹരിത മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് മുഴുവൻ വായനശാലകളും ഹരിത ഗ്രന്ഥശാലകളായി മാറിയ ആദ്യ ജില്ല എന്ന സ്ഥാനം വയനാട് ജില്ല നേടിയിരിക്കുന്നു. കേണിച്ചിറ യുവപ്രതിഭ വായനശാലയിൽ വച്ച് വയനാട് ജില്ലാ സമ്പൂർണ ഹരിതഗ്രന്ഥശാല പ്രഖ്യാപനം ഹരിത കേരളമിഷൻകോർഡിനേറ്റർ ശ്രീ സുരേഷ്ബാബു നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ചന്ദ്രിക കൃഷ്ണൻസമ്മേളനം ഉൽഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ശ്രീ പി കെ സത്താർ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീ പി കെ സുധീർ മുഖ്യപ്രഭാഷണം നടത്തു കയും ജില്ലലൈബ്രറി കൗൺസിലിനുള്ള ഹരിത സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും ചെയ്തു. ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ശ്രീ നളരാജൻ താലൂക്കിനുള്ള ഹരിത സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി. ശ്രീ C M സുമേഷ്,വൈത്തിരി താലൂക്ക് സെക്രട്ടറി ദേവകുമാർജില്ലാ ജോയിന്റ് സെക്രട്ടറി , സുരേഷ് മാനന്തവാടി സെക്രട്ടറി നളരാജൻ ബത്തേരി താലൂക്ക് കൗൺസിൽ പ്രസിഡന്റ്‌. M P മുരളിധരൻ പൂതാടി പഞ്ചായത്ത്‌ കൺവീനർ, കെജി സുകുമാരൻ ചെയർമാൻ പഞ്ചായത്ത്‌ ലൈബ്രറി സമിതി തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ V N ഷാജി മാസ്റ്റർ സ്വാഗതം പറഞ്ഞു. യുവപ്രതിഭ ലൈബ്രറി പ്രസിഡന്റ്‌ M N ദിവാകരൻ നന്ദി പറഞ്ഞു. ചടങ്ങിൽ വിവിധ വായനശാലകൾക്കുള്ള ഹരിത സർട്ടിഫിക്കറ്റ് കൾ വിതരണം ചെയ്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here