കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വനിതാ ഫോറം നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം നിയോജകമണ്ഡലം പ്രസിഡന്റ് എം.എ. ലില്ലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി. വിജയമ്മ, കെ.എം. ആലീസ്, ജില്ലാ പ്രസിഡന്റ് പി. ഓമന, അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം വേണുഗോപാല്‍ എം. കീഴ്‌ശേരി, ജില്ലാ പ്രസിഡന്റ് പി.എം. ജോസ്, സെക്രട്ടറി എന്‍.ഡി. ജോര്‍ജ്, ട്രഷറര്‍ എന്‍.കെ. പുഷ്പലത, ജില്ലാ കമ്മിറ്റിയംഗം സി.എം. സരസമ്മ, നിയോജകമണ്ഡലം പ്രസിഡന്റ് കെ.എല്‍. തോമസ്, കെ. ചിത്ര, ശകുന്തള ഷണ്‍മുഖന്‍, എം. രമണി, പി.ടി. വത്സ, കെ.കെ. രമാദേവി, പി. ഫ്‌ളോറി ലോബോ, കെ.എം. പ്രമീള, പി.കെ. രാഗിണി, കെ. ശ്രീലത, എം.ജെ. വെനീസ് എന്നിവര്‍ പ്രസംഗിച്ചു. ‘ജീവിതാനുഭവങ്ങളുടെജ്ഞാനവും സ്ത്രീ ശക്തിയുടെ മനഃശാസ്ത്രവും’എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സൈക്കോളജി കണ്‍സള്‍ട്ടന്റ് ഡോ.സോയ നേതൃത്വം നല്‍കി. വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗങ്ങളേയും ജനപ്രതിനിധികളെയും ആദരിച്ചു. കലാപരിപാടികള്‍ നടന്നു.

