6.5 C
London
Thursday, April 23, 2026

കെജിഒഎ വയനാട് ജില്ലാ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

- Advertisement -spot_img

കെജിഒഎ വയനാട് ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം ബത്തേരിയില്‍ ലോട്ടറി സെല്ലേഴ്‌സ് ആന്‍ഡ് ഏജന്റ്‌സ് ഫെഡറേഷന്‍(സിഐടിയു)സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: അധ്യാപക ഭവനില്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന കെജിഒഎ 44-ാമത് വയനാട് ജില്ലാ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഇതിന് സെറ്റ്‌കോസ് ഹാളില്‍ ചേര്‍ന്ന യോഗം
ലോട്ടറി സെല്ലേഴ്‌സ് ആന്‍ഡ് ഏജന്റ്‌സ് ഫെഡറേഷന്‍(സിഐടിയു)സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എന്‍. അജിലേഷ് അധ്യക്ഷത വഹിച്ചു. എ.ടി. ഷണ്‍മുഖന്‍, വി.ജെ. ഷാജി, ടി. രാജന്‍, പി.കെ. അനൂപ്, കെ.എം. നവാസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.ആര്‍. ജയപ്രകാശ്(ചെയര്‍മാന്‍), കെ.ജി. പദ്മകുമാര്‍(കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു. എന്‍. മണിയന്‍ സ്വാഗതവും സി.ആര്‍. ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here