16 C
London
Wednesday, April 22, 2026

ഭവനരഹിതരില്ലാത്ത തരിയോട്, സമ്പൂർണ്ണ ഭവനസുരക്ഷ പ്രഖ്യാപിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്.

- Advertisement -spot_img

കാവുംമന്ദം: ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭവനരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീട് ലഭ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. എസ് സി, എസ് ടി, ജനറൽ ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും ഇതോടെ വീട് ലഭ്യമാകും. സമ്പൂർണ്ണ ഭവന പ്രഖ്യാപനം നിർമ്മാണ കരാർ സ്വീകരിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി വട്ടത്തറ പദ്ധതി വിശദീകരണം നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി സണ്ണി മുഖ്യാതിഥിയായി. ത്രിതല പഞ്ചായത്ത് വിഹിതം, സംസ്ഥാന വിഹിതം, ഹഡ്കോ വായ്പ തുടങ്ങിയ വിവിധ സ്രോതസ്സുകളിൽ നിന്നും തുക കണ്ടെത്തിയാണ് ഈ സ്വപ്ന നേട്ടം കൈവരിച്ചത്. പ്രഖ്യാപന പരിപാടിയിൽ മുഴുവൻ ഗുണഭോക്താക്കളും ഏറെ സന്തോഷത്തോടെ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ മനോജ്, ആമിന റുക്സാന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാഹിറ അഷ്റഫ്, എ കെ മുബഷിർ, ജെസ്സി തോമസ്, ബേബി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വി ഇ ഓ മാരായ ശ്രീജിത്ത് വി എം സ്വാഗതവും ഫ്രാൻസിസ് ലോറൻസ് നന്ദിയും പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here