13.1 C
London
Tuesday, April 28, 2026

കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു

- Advertisement -spot_img

താമരശ്ശേരി:കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു, മൂന്ന് സ്ത്രീകൾക്കും പരിക്കും.താമരശ്ശേരി ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് സംഭവം. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഘർഷമുണ്ടായത്.ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തിയാണ് ആക്രമിച്ചത്.ആദ്യം കാവിലെ ശൂലം ഉപയോഗിച്ച് ആയിരുന്നു ആക്രമിക്കാൻ ശ്രമിച്ചത്, ഇത് ആളുകൾ തടഞ്ഞപ്പോൾ കോമരത്തിൻ്റെ കൈവശമുണ്ടായിരുന്ന വാൾ പിടിച്ചു വാങ്ങി വീശുകയായിരുന്നു.

വാളുകൊണ്ടുള്ള വീശലിൽ രണ്ടു പേർക്ക് വയറിന് മുറിവേറ്റു, ഒരാളുടെ തലയിലാണ് മുറിവേറ്റത്, പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റു. താമരശ്ശേരി ഇരട്ടക്കുളങ്ങര കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46) എന്നിവർക്കാണ് വയറിന് പരുക്കേറ്റത്.ഇവരുടെ തന്നെ ന്ധുവായ ബാലുശ്ശേരി സ്വദേശി വിനോദ് (49) ന് തലക്ക് പരുക്കേറ്റു. പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ബന്ധുക്കളായ ബിജില (38), പുഷ്പ (45), കല്യാണി (54) എന്നിവർക്കും മർദ്ദനമേറ്റു.എല്ലാവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ഇവരുടെ വീടുകളോട് ചേർന്ന് പാരമ്പര്യമായി തിറയുത്സവം നടത്തുന്ന കാവുണ്ടായിരുന്നു. ഈ കാവ് ഉൾപ്പെടുന്ന സ്ഥലം ബസുക്കളിൽ ഒരാൾ പുറത്തുള്ളയാൾക്ക് വിറ്റു, ഇത് മൂലം രണ്ടു വർഷമായി കാവിലെ ഉത്സവം മുടങ്ങിയിരുന്നു. പിന്നീട് ഈ സ്ഥലം ബന്ധുക്കളിൽ ഒരാൾ തന്നെ തിരികെ വാങ്ങിയെങ്കിലും കാവിൽ ഉത്സവം നടത്താൻ അനുവദിച്ചില്ല.ഇതേ തുടർന്ന് കുടുംബങ്ങൾക്ക് ദോശമുണ്ടാവുമെന്ന വിശ്വാസത്തിൽ കാവിന് പുറത്തുള്ള വീട്ടിൽ വെച്ച് പ്രസാദ ഊട്ടും ,മറ്റ് നേർച്ച ചടങ്ങുകളും നടത്താൻ തീരുമാനിച്ചു. ഇതിനുള്ള ഒരുക്കങ്ങൾ ഇന്നലെ തന്നെ തുടങ്ങിയിരുന്നു. ഇന്നലെ ഉച്ചക്ക് മുന്നൂറിൽ അധികം ആളുകൾക്ക് അന്നദാനവും നടത്തിയിരുന്നു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here