6.5 C
London
Thursday, April 23, 2026

കാലിക്കറ്റ് സർവ്വകലാശാല ഇന്റർ കോളേജ് പഞ്ചഗുസ്തി: പഴശ്ശിരാജ കോളേജ് ജേതാക്കൾ

- Advertisement -spot_img

പുൽപ്പള്ളി: കാലിക്കറ്റ് സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഒന്നാമത് പുരുഷവിഭാഗം ഇന്റർ കോളേജ് പഞ്ചഗുസ്തി മത്സരത്തിൽ പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ചാമ്പ്യന്മാരായി. പഴശ്ശിരാജ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ, സുൽത്താൻ ബത്തേരി മത്തായിസ് ബേക്കറി സ്പോൺസർ ചെയ്ത ചാമ്പ്യൻസ് ട്രോഫി വിജയികൾ സ്വന്തമാക്കി.
കാലിക്കറ്റ് സർവ്വകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിപിൻ ജി. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. 65 കോളേജുകളിൽ നിന്നായി നൂറ്റിയമ്പതിലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത വാശിയേറിയ പോരാട്ടത്തിനൊടുവിൽ, 27 പോയിന്റുകൾ നേടിയാണ് പഴശ്ശിരാജ കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 26 പോയിന്റുമായി കല്ലടി എം.ഇ.എസ് കോളേജ് രണ്ടാം സ്ഥാനവും, 20 പോയിന്റ് നേടിയ യുവക്ഷേത്ര കോളേജ് മൂന്നാം സ്ഥാനവും നേടി.മത്സരങ്ങൾക്ക് പഴശ്ശിരാജ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ ടോണി തോമസ് പൊടിമറ്റം നേതൃത്വം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here