14.5 C
London
Friday, April 24, 2026

വഴിയോരത്ത് നിർത്തേണ്ട, എൻ ഊരിലേക്കുള്ള വാഹനങ്ങൾക്ക് പുതിയ പാർക്കിങ് സ്ഥലം സജ്ജം

- Advertisement -spot_img

വൈത്തിരി : വൈത്തിരി എൻ ഊര് പൈതൃക ഗ്രാമം സന്ദർശിക്കാനെത്തുന്നവരുടെ വാഹനങ്ങൾ ദേശീയപാതയിൽ നിർത്തിയിടുന്ന പ്രശ്നത്തിന് പരിഹാരമാകുന്നു. എൻഊര് അടക്കം വൈത്തിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക വരുന്നവരുടെ വാഹനങ്ങൾ ഇത്തരത്തിൽറോഡരികിൽ നിർത്തിടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇത് സംബന്ധിച്ച് ഫെബ്രുവരി 16ന് വാർത്ത വന്നിരുന്നു .

ഇതോടെയാണ് എന്‍ ഊരിലേക്കുള്ള സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പുതിയ പാര്‍ക്കിങ് സൗകര്യം അധികൃതർ സജ്ജമാക്കിയത്. ലക്കിടി ദേശീയ പാതയ്ക്ക് സമീപമുള്ള താസ്സ ഹോട്ടലിനോട് ചേര്‍ന്നാണ് ഈ പാര്‍ക്കിങ് സൗകര്യമുള്ളത്. സന്ദര്‍ശകര്‍ക്കായി ടിക്കറ്റ് കൗണ്ടറും ശുചിമുറി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തളിപ്പുഴ മുതല്‍ പാര്‍ക്കിങ് ഏരിയ വരെയുള്ള ദേശീയ പാതയോരത്ത് പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് സൈനേജ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.

അനധികൃത പാര്‍ക്കിങ് ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിന് ഇവിടെ ചങ്ങല വേലി സജ്ജീകരിച്ചതായും അധികൃതര്‍ അറിയിച്ചു. സന്ദർശകരുടെ വാഹനങ്ങൾ പൂക്കോട് വെറ്ററിനറി സർവ്വകലാശാല ഗേറ്റ് മുതൽ തളിപ്പുഴ പാലം വരെയുള്ള സ്ഥലത്ത് റോഡിനിരുവശവും നിർത്തിയിടുകയാണ് പതിവ്. ടൂറിസ്റ്റ് ബസുകളടക്കം ഇത്തരത്തിൽ നിർത്തിയിടുന്നത് കാൽനട യാത്ര പോലും ദുഷ്കരമാക്കുന്നുണ്ട്.

കോഴിക്കോട്, കൽപറ്റ ഭാഗത്തേക്ക് പോകുന്ന ആയിരക്കണക്കിന് ബസുകളടക്കമുള്ള വാഹനങ്ങൾ ഇതുമൂലം ഗതാഗതക്കുരുക്കിലകപ്പെടുന്നുണ്ട്. കോഴിക്കോട് ഭാഗത്തേക്ക് പോകുമ്പോൾപൂക്കോട് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കെത്തുന്ന വാഹനങ്ങളും ഇത്തരത്തിൽ റോഡിന് ഇരുവശവും നിർത്തിയിടുന്നത് കാണാം.

വയനാട് ചുരത്തിലെ കുരുക്കുമൂലമുണ്ടാകുന്ന വാഹനനിര നീളുമ്പോൾ പൂക്കോട് ഭാഗത്തുള്ള പാർക്കിംഗ് കുരുക്ക് രൂക്ഷമാക്കുകയാണ്. മോട്ടോർ വാഹന വകുപ്പും ഹൈവെ പോലീസും ഇതിലൂടെ കടന്നുപോകുമ്പോഴൊക്കെ അനധികൃത പാർക്കിങ്ങുകാരിൽ നിന്നും പിഴ ഈടാക്കുന്നുണ്ട്.

റോഡിനിരുവശവുമുണ്ടായിരുന്ന ‘നോ പാർക്കിംഗ്’ ബോർഡുകൾ കാണാത്ത വിഷയവും മാധ്യമം വാർത്തയിൽ വിശദമാക്കിയിരുന്നു. ഇതോടെയാണ് അധികൃതർഇടപെട്ട് എൻഊരിലേക്കുള്ള സന്ദർശകരുടെ വാഹനങ്ങൾ നിർത്തിയിടാനായി പുതിയ പാർക്കിങ. സൗകര്യം സജ്ജമാക്കിയിരിക്കുന്നത്

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here