6.7 C
London
Saturday, April 25, 2026

ഏകലവ്യ മോഡല്‍ റെസിഡൻഷ്യൽ സ്‌കൂളില്‍ എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ്

- Advertisement -spot_img
  • 117 കേഡറ്റുകള്‍ പങ്കെടുത്തു

വൈത്തിരി: ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടത്തി. വയനാട് ജില്ലാ അഡിഷണല്‍ എസ്.പിയും എസ്.പി.സി ഡി.എന്‍.ഒ യുമായ കെ.എസ് ഷാജി സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. വൈത്തിരി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ കെ.എന്‍. പ്രശാന്ത്, വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് സി.വി രാജന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൂര്യപ്രതാപ് സിംഗ്, പ്രധാന അധ്യാപിക ഷീന ബാസ്റ്റിന്‍ എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി എ.ഡി.എന്‍.ഓ കെ. മോഹന്‍ദാസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ എ.ഡി.എന്‍.ഓ കെ.എം. ശശിധരന്‍, സ്‌കൂള്‍ അധ്യാപകര്‍, മറ്റു ജീവനക്കാർ, മാതാപിതാക്കൾ തുടങ്ങിയവര്‍ സന്നിഹിതരായായിരുന്നു. കേഡറ്റ് റിജിന്‍ റോബര്‍ട്ട് പരേഡ് കമാണ്ടറും കൃപ മോള്‍ സെക്കന്‍ഡ് ഇന്‍ കമാണ്ടറുമായി പരേഡ് നയിച്ചു. 117 കേഡറ്റുകള്‍ പങ്കെടുത്തു. പരേഡിന് താളമേകാന്‍ പോലീസ് ബാന്‍ഡ് ടീമും ഉണ്ടായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here