മാനന്തവാടി : കൂട്ടിനുണ്ട് എടവക “2k26” എന്ന പേരിൽ നടത്തിയ പാലിയേറ്റിവ് രോഗി ബന്ധു സംഗമം ശ്രദ്ധേയമായി.
എടവക പഞ്ചായത്തിന്റെയും എട്ടവക കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പഞ്ചായത്തിലെ പാലിയേറ്റിവ് രോഗി ബന്ധു സംഗമം മാനന്തവാടി പഴശ്ശി പാർക്കിൽ നടത്തിയത്. ഏറെ നാളായി പുറം ലോകം കാണാതെ രോഗശയ്യയിലും, വീൽചെയറിലും ജീവിക്കുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആശ്വാസമേകാനും, വിഷമങ്ങൾ പങ്കുവയ്ക്കാനും വേണ്ടിയാണ് സംഗമം പഴശ്ശി പാർക്കിലെ തുറന്ന സദസ്സിൽ അരങ്ങേറിയത്.
ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ നിർവഹിച്ചു. കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.സി.പുഷ്പ ചടങ്ങിന് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാന്തവാടിയിലെ ആദ്യ കാല ഡോ. പി. നാരായണൻ നായർ മുഖ്യതിഥിയായി പങ്കെടുത്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷാ വിജയൻ, പഞ്ചായത്ത് മെമ്പർ കെ.മുരളീധരൻ, എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ ഡോ. കെ.ആർ. ദീപ , പാലിയേറ്റിവ് ജില്ലാ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ അസ്സൈനാർ പനമരം തുടങ്ങിയവർ സംസാരിച്ചു. കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.സി.പുഷ്പ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വടക്കയിൽ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് പാലിയേറ്റിവ് രോഗികളും അവരുടെ ബന്ധുക്കളും മറ്റുള്ളവരും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഇതിനോടപ്പം പാലിയേറ്റിവ് പരിപാടിയുമായി സഹകരിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉള്ള പ്രശംസ പത്രം കൈമാറി. പഴശിപാർക്കിൽ വച്ചു നടന്ന ഈ രോഗി ബന്ധുസംഗമം പങ്കെടുത്തവർക്ക് മികച്ച അനുഭവം ആയി മാറി.

