14.5 C
London
Friday, April 24, 2026

ചുള്ളിയോട് ഗാന്ധി സ്‌മാരക സ്പോർട്‌സ് ക്ലബ്ബുംസംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെയും വയനാട് ജില്ലാ ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് 13 – ന് തുടങ്ങും.

- Advertisement -spot_img

ഫെബ്രുവരി 13,14,15 തീയതികളിൽ ചുള്ളിയോട് ഗാന്ധി സ്മാരക ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 450 ഓളം കുട്ടികളും 50ൽ പരം ഒഫീഷ്യലും പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ്
ജില്ല സ്പോർട്സ് കൗൺസിലിൻ്റെ പൂർണ്ണ സഹകരണത്തോടുകൂടിയാണ് നടത്തുന്നത്.
പങ്കെടുക്കുന്ന 500 ഓളം കായികതാരങ്ങൾക്കും ഓഫീഷ്യുകൾക്കും ഉള്ള താമസ ഭക്ഷണ  സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ചെയർമാനായും ടി.സി വർഗീസ് വർക്കിംഗ് ചെയർമാനുമായും എൻ .ജെ . ഷജിത് ജനറൽ കൺവീനുമായ സംഘാടകസമിതി വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നതായും ഭാരവാഹികൾ പറഞ്ഞു.

സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ്, എൻ.ജെ. ഷജിത്ത്, എൽ. എ സോളമൻ, ഇ.എഫ്. ടോമി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here