5.4 C
London
Friday, April 24, 2026

ജിഎച്ച്എസ്എസ് മൂലങ്കാവ് കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

- Advertisement -spot_img

വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി റെയ്ഞ്ചും മൂലങ്കാവ് ഗവ : ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളും സംയുക്തമായി കല്ലൂർ മുതൽ മുത്തങ്ങ വരെ കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. വയനാട് വന്യജീവി സങ്കേതം ഡെപ്യൂട്ടി കൺസർവേറ്ററും വൈൽഡ്ലൈഫ് വാർഡനുമായ ശ്രീ വരുൺ ഡാലിയ ഐ.എഫ്.എസ്. റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. സുൽത്താൻ ബത്തേരി റെയ്ഞ്ജ് അസി.വൈൽഡ്ലൈഫ് വാർഡൻ ശ്രീമതി ടി. ടി. നസ്ന, മുത്തങ്ങ റെയ്ഞ്ജ് അസി. വൈൽഡ്ലൈഫ് വാർഡൻ ശ്രീ. സഞ്ജയ്‌ കുമാർ, അധ്യാപകരായ സുഭാഷ് ,ജയന്തി എന്നിവർ സംസാരിച്ചു.
റാലിക്കു ശേഷം മുത്തങ്ങ ആനക്യാമ്പിൽ വെച്ച് വനസമ്പത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും വനത്തെയും വന്യജീവിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും വിവിധ കാട്ടുതീ പ്രതിരോധ മാർഗങ്ങളെപ്പറ്റിയും കുട്ടികൾക്ക് ക്ലാസ്സെടുക്കുകയും പ്രോത്സാഹനമായി മൊമെന്റോ വിതരണം നടത്തുകയും ചെയ്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here