19.9 C
London
Sunday, April 26, 2026

സെന്റ് മേരീസ് യു.പി സ്കൂൾ തരിയോട് പ്ലാറ്റിനം ജൂബിലി സമാപനവും വാർഷികാഘോഷവും നടത്തി

- Advertisement -spot_img

തരിയോട്: സെന്റ് മേരീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും 75ാം വാർഷികാഘോഷവും വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം നിർവ്വഹിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.സിജോ ഇളംകുന്നംപുഴ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ.റവ.ഫാ.തോമസ് പ്ലാശനാൽ അനുഗ്രഹ പ്രഭാഷണം നടത്തി.
തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു മാഗസ്സിൻ പ്രകാശനം ചെയ്തു. വൈത്തിരി ഉപജില്ല എ. ഇ.ഒ ബാബു ടി വിജയികളെ ആദരിച്ചു.
സ്കൂൾ ഹെഡ് മാസ്റ്റർ സജി ജോൺ , അബ്രാഹം കെ മാത്യു. ജോബി മാനുവൽ , പുഷ്പ മനോജ്, പയസ് മാത്യു, ഷബാന അബ്ബാസ്, എബിൻമുട്ടപ്പള്ളി, അഷിൻ ഇമാനുവൽ, റോസ എ.ജെ, അജീഷ് പി സേവ്യർ എന്നിവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here