21.2 C
London
Saturday, April 25, 2026

325 ഗ്രാം കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

- Advertisement -spot_img

കൽപ്പറ്റ: വയനാട് എക്സൈസ് എൻഫോസ്മെന്റ് ആൻഡ് അന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് കന്‌പളക്കാട് ഭാഗത്തു നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി 325 ഗ്രാം കഞ്ചാവുമായി ജാർഗണ്ട് സംഗ്രാംപൂർ സ്വദേശികളായ എസ്.കെ.മുബസാർ(27), നുറാലം ഷെയ്‌ഖ് (24), വെസ്റ്റ് ബംഗാൾ കൃഷ്‌ണഗർ സ്വദേശി റോണി ഷെയ്ഖ് (20) എന്നിവരെ അറസ്റ്റ് ചെയ്തു‌.

ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന ഇടങ്ങളിൽ ചില്ലറവില്പനയ്ക്ക് എത്തിച്ചതാണ് കഞ്ചാവ്.

പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിൽ, പ്രിവന്റീവ് ഓഫീസർമാരായ സി.ഡി. സാബു, കെ.ജി. വിജിത്ത്, പ്രിവന്ററീവ് ഓഫീസർ ഗ്രേഡ് എം.എ. രഘു, സിവിൽ എക്സൈസ് ഓഫീസർമാരായ എം.സി. സനൂപ്, കെ. മിഥുൻ, എം.ജെ. ഷിനോജ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ യു. ഷാനിയ, എം. അനിത, ടി. ഫസീല എന്നിവരും വയനാട് എക്സൈസ് സൈബർ സെല്ലിലെ സിവിൽ എക്സൈസ് ഓഫീസർ കെ.എ. അർജുൻ എന്നിവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here