9.9 C
London
Saturday, April 25, 2026

മിഠായി വാങ്ങാനെത്തിയ കുട്ടിയെ പീഡിപ്പിച്ചു; സൂപ്പർ മാർക്കറ്റ് ഉടമ അറസ്റ്റിൽ

- Advertisement -spot_img

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സൂപ്പർ മാർക്കറ്റ് ഉടമയായ മധ്യവയസ്കൻ അറസ്റ്റിൽ. ചുണ്ടേൽ കാരികത്ത് വീട്ടിൽ കെ.എം. അഷ്റഫ് (54) ആണ് വൈത്തിരി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ചുണ്ടേൽ ടൗണിലെ ഇയാളുടെ ഉടമസ്ഥതയിലുള്ള ‘തനിമ’ സൂപ്പർ മാർക്കറ്റിൽ മിഠായി വാങ്ങാനെത്തിയതായിരുന്നു കുട്ടി. ഇതിനിടെ ഇയാൾ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here