4.9 C
London
Friday, April 24, 2026

സഹകരണ പെൻഷൻകാരോടുള്ള അനീതിക്കെതിരെ പ്രക്ഷോഭം തുടങ്ങും

- Advertisement -spot_img


കൽപ്പറ്റ:
സഹകരണ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവരുടെ പെൻഷൻ വർദ്ധനവ് നടപ്പിലാക്കാത്ത സർക്കാർ നടപടിക്കെതിരെ കേരള ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പെൻഷൻകാരുടെ ഡി.എ പുനസ്ഥാപിക്കുക, പെൻഷൻ പരിഷ്കരിക്കുക, മെഡിസെപ്പ് സഹകരണ പെൻഷൻകാർക്കും ബാധകമാക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിൻറെ ഭാഗമായി നടത്തുന്ന പ്രചരണ ജാഥ നാളെ വയനാട്ടിൽ എത്തും.

രാവിലെ മാനന്തവാടിയിലും 11 മണിക്ക് പുൽപ്പള്ളിയിലും മൂന്നുമണിക്ക് ബത്തേരിയിലും സ്വീകരണം നൽകും.

വൈകുന്നേരം അഞ്ചുമണിക്ക് കൽപ്പറ്റയിൽ ജാഥ സമാപിക്കും.

ഫെബ്രുവരി 9 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ റിലേ സത്യാഗ്രഹം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
രാവിലെ 9.30ന് മാനന്തവാടിയിലും 11നു പുൽപള്ളിയിലും വൈകിട്ടു 3ന് ബത്തേരിയിലും ജാഥയ്ക്ക് സ്വീകരണം നൽകുമെന്ന് ജില്ലാ പ്രസിഡൻ്റ് കെ.കെ.കേളപ്പൻ, സംസ്ഥാന സെക്രട്ടറി സി.കെ.ഗോപാലകൃഷ്ണ‌ൻ എന്നിവർ അറിയിച്ചു. വൈകിട്ട് 5ന് ജില്ലാതല പര്യടനം കൽപറ്റയിൽ സമാപിക്കും. സമാപന സമ്മേളനം സി.ഐ ടി യു ജില്ലാ സെക്രട്ടറി കെ.സുഗതൻ ഉദ്ഘാടനം ചെയ്യുമെന്നും ഇവർ പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here