സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നീ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക് , ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമല്ലാത്തതിനാല്‍ ഇവ സാധാരണനിലയില്‍ പ്രവര്‍ത്തിക്കും.
തടസ്സപ്പെടാനിടയുള്ള സേവനങ്ങള്‍- ശാഖാ സേവനങ്ങള്‍(നേരിട്ടുള്ള പണമിടപാടുകള്‍, നിക്ഷേപങ്ങള്‍, പിന്‍വലിക്കലുകള്‍ എന്നിവ തടസ്സപ്പെടും)
ചെക്ക് ക്ലിയറന്‍സ് -(ചെക്കുകളുടെ ക്ലിയറന്‍സ് വൈകാന്‍ സാധ്യതയുണ്ട്)
അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ – (ബാങ്കുകളിലെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെടും)
എടിഎം സേവനങ്ങള്‍- (എടിഎമ്മുകളില്‍ പണം ലഭ്യമാക്കുന്നതില്‍ പ്രാദേശികമായി തടസ്സങ്ങള്‍ നേരിട്ടേക്കാം)
ഡിജിറ്റല്‍ ബാങ്കിങ്- യുപിഐ (യുപിഐ), ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.

