കൽപറ്റ: പതിനാറുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ 4 പ്രതികൾ അറസ്റ്റിലായി. കൽപറ്റ സ്വദേശി മുഹമ്മദ് നാഫി (18) യെയും പ്രായപൂർത്തിയാകാത്ത 3 ആൺകുട്ടികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പതിനാറുകാരനെ സംഘം ചേർന്ന് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ക്രൂരമായി മർദിക്കുന്നതും നിർബന്ധിച്ച് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും വളഞ്ഞിട്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
21 ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

