9.9 C
London
Friday, May 1, 2026

മികവുത്സവം: വയനാട്ടില്‍ 2,917 പേര്‍ പരീക്ഷ എഴുതി

- Advertisement -spot_img

മികവുത്സവം ജില്ലാതല ഉദ്ഘാടനം തൊണ്ടര്‍നാട് മൊട്ടമ്മല്‍ ഉന്നതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിക്കുന്നു.

കല്‍പ്പറ്റ: സാക്ഷരതാ മിഷന്റെ മികവുത്സവം സാക്ഷരതാ പരീക്ഷ വയനാട്ടില്‍ 2917 പേര്‍ എഴുതി. 2,336 വനിതകളും 581 പുരുഷന്‍മാരുമാണ് പരീക്ഷയ്ക്കിരുന്നത്. പട്ടികവര്‍ഗ വിഭാഗത്തിലെ 487 ഉം പട്ടികജാതിയിലെ 113 ഉം പേര്‍ മികവുത്സവത്തില്‍ പങ്കെടുത്തു. ജില്ലയിലെ പ്രായം കൂടിയ പഠിതാവ് യാഹൂട്ടി(75) മുട്ടില്‍ പഞ്ചായത്തിലെ അമ്പതാംമൈല്‍ സാംസ്‌കാരിക നിലയത്തില്‍ പരീക്ഷ എഴുതി. വിവിധ തദ്ദേശ സ്ഥാപന പരിധികളിലായി 119 മികവുത്സവ കേന്ദ്രങ്ങളാണ് ഒരുക്കിയത്. പരീക്ഷ ഫലപ്രഖ്യാപനം 31ന് നടത്തും. സാക്ഷരതാ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവര്‍ക്ക് നാലാംതരം തുല്യതാക്ലാസിലേക്ക് പ്രവേശനം നല്‍കും.
ജില്ലാതല ഉദ്ഘാടനം തൊണ്ടര്‍നാട് പഞ്ചായത്തിലെ മൊട്ടമ്മല്‍ ഉന്നതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രമോദ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍,
തൊണ്ടര്‍നാട്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഷിന്റോ കല്ലിങ്കല്‍,പഞ്ചായത്ത് അംഗം വി. ഹാരിസ്, സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത്കുമാര്‍, മഹിളാസമഖ്യ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.ഡി. അംബിക, സംസ്ഥാന സാക്ഷരതാ മിഷന്‍ പരീക്ഷാ നിരീക്ഷകന്‍ എം.പി. സനല്‍, ക്ലാസ് ലീഡര്‍ ലയ സനീഷ്, ബൈജു ഐസക് എന്നിവര്‍ പ്രസംഗിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here