കൊച്ചി: ഐ എസ് എൽ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കൂടുതൽ താരങ്ങൾ കേരളാ ബ്ലാസ്റ്റേഴ്സ് വിടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 താരങ്ങളാണ് ക്ലബ് വിട്ടത്. വിദേശ താരങ്ങളായ കോൾഡോ ഒബീറ്റ, ദുസാൻ ലഗേറ്റർ മലയാളി താരങ്ങളായ മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമൻ എന്നിവരാണ് ക്ലബിനോട് വിട പറഞ്ഞത്.
കേരളാ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെ വളർന്ന് വന്ന താരങ്ങളാണ് മുഹമ്മദ് അസറും ഐമനും. ”വളരെ വേദനയോടെയാണ് ഞങ്ങൾ ഈ തീരുമാനം എടുത്തത്. ഞങ്ങളെ വളർത്തിയത് ബ്ലാസ്റ്റേഴ്‌സാണ്. ചെറുപ്പം മുതലേയുള്ള ഞങ്ങളുടെ ആഗ്രഹമാണ് കലൂരിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മുന്നിൽ കളിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ക്ലബിനോട് ഞങ്ങളുടെ കടപ്പാട് എപ്പോഴുമുണ്ടാകും” എന്ന് അസ്ഹറും ഐമനും പറഞ്ഞു.
ഫുട്ബോളിൽ പുതിയ അവസരങ്ങൾ വരുമ്പോൾ അത് ഫലപ്രദമായി ഉപയോഗിക്കണം. ഈ തീരുമാനത്തിന് ബ്ലാസ്റ്റേഴ്‌സ് പിന്തുണ നൽകി. ഇനിയും ആരാധകരുടെ പിന്തുണ വേണമെന്നും എല്ലാവർക്കും നന്ദി പറയുന്നതായി ഇരുവരും പറഞ്ഞു. മുഹമ്മദ് അസ്ഹറും ഐമനും സ്പോർട്ടിങ് ക്ലബ് ഡൽഹിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ.

