9.9 C
London
Saturday, April 25, 2026

കോഴിക്കോട്ട് 13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; മാതാവ് കസ്റ്റഡിയിൽ

- Advertisement -spot_img

കോഴിക്കോട്: പതിമൂന്നുകാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വടകര സ്വദേശി അബ്‌ദുൽ റഫീഖാണ് കുട്ടിയെ പീഡിപ്പിച്ചത്. ഒളിവിലായിരുന്ന കുട്ടിയുടെ മാതാവിനെ പയ്യോളി പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതി റഫീഖ് വിദേശത്താണ്. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് രണ്ടര വർഷം പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തിയത്.

വടകര സ്വദേശി അബ്‌ദുൽ റഫീഖിനും കുട്ടിയുടെ അമ്മയ്ക്കുമെതിരെ പയ്യോളി പൊലീസ് കേസെടുത്തു. രണ്ടര വർഷത്തോളം കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ പിതാവ് വിദേശത്ത് ആയിരുന്ന സമയത്താണ് പീഡനം നടക്കുന്നത്. മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു.

സ്കൂ‌ളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. കേസ് എടുത്തതിനു പിന്നാലെ ഒളിവിൽ പോയ അമ്മയെ പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി റഫീഖ് ജോലിയുമായി ബന്ധപ്പെട്ട് ജനുവരി ആദ്യ ആഴ്ച‌യിൽ വിദേശത്തേക്ക് പോയിരുന്നു. ഇയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചു. 13കാരി നിലവിൽ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ്

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here