5.1 C
London
Saturday, April 25, 2026

ശശിമല സ്കൂളിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ ശില്പശാല സംഘടിപ്പിച്ചു.

- Advertisement -spot_img

ശശിമല : ഉദയ ഗവ യു പി സ്കൂളിൽ
നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിദ്യാർത്ഥികൾക്കായി ശാസ്ത്രീയ മാലിന്യ സംസ്കരണ ശില്പശാല സംഘടിപ്പിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജീജു പി എൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. മാലിന്യങ്ങൾ പരിസരത്ത് വലിച്ചെറിയുന്ന ശീലം ഒഴിവാക്കി അവയെ ശാസ്ത്രീയമായി എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുകയായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
മാലിന്യം ഒരു വിഭവമാണെന്നും അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ഈ ക്ലാസ്സിലൂടെ കുട്ടികൾ മനസ്സിലാക്കി. വരുംതലമുറയ്ക്ക് സുരക്ഷിതമായ പരിസ്ഥിതി ഒരുക്കാൻ ഇത്തരം ക്ലാസ്സുകൾ ഏറെ സഹായകമായി.
സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി എ ഐ, ജിലു കെ വി, SSSS കോർഡിനേറ്റർ സന്തോഷ്‌ കെ, വിദ്യാർത്ഥി പ്രതിനിധി റോബിൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here