മാതാവും പിതാവും കുട്ടിയുടെ പരുക്കിനെ കുറിച്ചു പറഞ്ഞത് രണ്ടു കാര്യങ്ങള്‍. പിതാവ് ഷിജിന് കുട്ടിയോട് താല്പര്യ കുറവുണ്ടായിരുന്നുവെന്ന് പൊലീസിന് തെളിവ് ലഭിച്ചു. മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും.
കുഞ്ഞിന്റെ കൈക്ക് ഏറ്റ പൊട്ടലില്‍ സംശയം. ഒരാഴ്ച്ച മുൻപ് സംഭവിച്ച പരിക്കെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ മൂന്ന് ആഴ്ച്ച മുൻപാണ് പൊട്ടല്‍ ഉണ്ടായതെന്നു ഡോക്ടറുടെ നിർണ്ണായക മൊഴി. കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജിലെ ഡോക്ടർ ആണ് മൊഴി നല്‍കിയത്. കൂടുതല്‍ വകുപ്പുകള്‍ ചേർക്കും. എഫ്ഐആറില്‍ കൂടുതല്‍ വകുപ്പുകള്‍ ചേർക്കാൻ ആലോചനയുണ്ട്..
ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാൻ കുഴഞ്ഞു വീണു മരിച്ചത്. പിതാവ് ഷിജില്‍ വാങ്ങി കൊണ്ടുവന്ന ബിസ്ക്കറ്റ് ഭാര്യ കൃഷ്ണപ്രിയ കുഞ്ഞിന് നല്‍കിയതിനു പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞ് വീണത്. നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. വരികയും ശരീരം തണുത്ത് ചുണ്ടിന് നിറവ്യത്യാസം വരികയും ചെയ്തതായി കൃഷ്ണപ്രിയ മൊഴി.
ഷിജിലും കൃഷ്ണപ്രിയയുമായി കുടുംബ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതാണ് സംശയം ബലപ്പെടാൻ കാരണം. അകന്നു കഴിയുകയായിരുന്നു ഇവർ വീണ്ടും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. വയറില്‍ ക്ഷതം ഏറ്റിരുന്നതായി സംശയമുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധന ഫലവും ലഭിച്ചാലെ മരണകാരണം വ്യക്തമാകു എന്ന് നെയ്യാറ്റിൻകര പോലീസ് വ്യക്തമാക്കി.

