15.8 C
London
Saturday, April 25, 2026

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: എകെഎസ്ടിയു

- Advertisement -spot_img

ബത്തേരി അധ്യപകഭവനില്‍ എകെഎസ്ടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന യാത്രയയപ്പ്, ട്രേഡ് യൂണിയന്‍ സമ്മേളനങ്ങള്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം. ജോയി ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് അധ്യാപക ഭവനില്‍ ചേര്‍ന്ന എകെഎസ്ടിയു ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കെ ടെറ്റ് വിഷയത്തില്‍ അധ്യാപകരുടെ ആശങ്ക അകറ്റുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, കേരളത്തോടുള്ള സാമ്പത്തിക വിവേചനം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പാക്കുക, പിഎം ശ്രീ പദ്ധതിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ച വിദ്യാഭ്യാസ സാമ്പത്തിക സഹായം സംസ്ഥാനത്തിന് ഉടന്‍ ലഭ്യമാക്കുക, ക്ഷാമബത്ത കുടിശിക ഉടന്‍ അനുവദിക്കുക, വിദ്യാവാഹിനി പദ്ധതിക്ക് ആവശ്യമായ തുക സമയബന്ധിതമായി അനുവദിക്കുക, ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള തടസങ്ങള്‍ പരിഹരിച്ച് എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെയും ഡയറ്റുകളിലേയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക, പിഎസ്‌സി വഴി നിയമനം നടത്തുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, സ്‌കൂള്‍ ഉച്ചഭക്ഷണത്തുക വര്‍ധിപ്പിക്കുക, ഉച്ചഭക്ഷണം ഹയര്‍ സെക്കന്‍ഡറി വരെ വ്യാപിപ്പിക്കുക, സൗജന്യ യൂണിഫോം തുക സമയബന്ധിതമായി അനുവദിക്കുക, വിഎച്ച്എസിഇയില്‍ നടപ്പാക്കിയ എന്‍എസ്‌ക്യുഎഫ് പാഠ്യപദ്ധതി കാര്യക്ഷമമാക്കുക, ഭാഷാധ്യാപകരുടെ പ്രമോഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുക, ഹിന്ദിക്ക് അഞ്ചാം ക്ലാസില്‍ മൂന്നു പിരീഡ് അനുവദിക്കുക, പ്രീ പ്രൈമറി വിദ്യാഭ്യാസം സാര്‍വത്രികമാക്കുക, സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, കലാ-കായിക-പ്രവൃത്തിപരിചയ പഠനത്തിന് എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരെ നിയമിക്കുക, അധ്യാപകരുടെ എല്ലാ പ്രമോഷന്‍ തസ്തികകളും നിലനിര്‍ത്തുക, മുഴുവന്‍ വിദ്യാലയങ്ങളിലും കൗണ്‍സലര്‍മാരെ നിയമിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
പ്രതിനിധി സമ്മേളനം യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സുനില്‍ അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ടി. ബിനിത രക്തസാക്ഷി പ്രമേയവും സി.പി. ജിത്തുരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് വാകേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എന്‍. കരുണാകരന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികളായി സി.പി. ജിത്തുരാജ്(പ്രസിഡന്റ്), വി.ആര്‍. പ്രകാശ്, ടി. ബിനിത(വൈസ് പ്രസിഡന്റുമാര്‍), എന്‍.വി. കരുണാകരന്‍(സെക്രട്ടറി), സി. മനോജ്, സുധ പ്രേംജിത്ത്(ജോയിന്റ് സെക്രട്ടറിമാര്‍), സുനില്‍ അഗസ്റ്റിന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
യാത്രയയപ്പ്, ട്രേഡ് യൂണിയന്‍ സമ്മേളനങ്ങള്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം. ജോയി ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍നിന്ന് വിരമിക്കുന്ന ബെന്നി തോമസിനുള്ള മെമന്റോ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കൈമാറി. സിപിഐ ലോക്കല്‍ സെക്രട്ടറി പി.ജി. സോമനാഥന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ടി.ഡി. സുനില്‍മോന്‍, കെജിഒഎഫ് ജില്ലാ പ്രസിഡന്റ് ഡോ.അസൈനാര്‍, എകെഎസ്ടിയു മുന്‍ സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാന്‍ലി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. സി.പി. ജിത്തുരാജ് സ്വാഗതവും എന്‍.വി. കരുണാകരന്‍ നന്ദിയും പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here