15.8 C
London
Saturday, April 25, 2026

രക്ത ദാനം നടത്തി

- Advertisement -spot_img

കൽപറ്റ: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് യോഗക്ഷേമസഭ സംസ്ഥാന യുവജന വിഭാഗം സംഘടിപ്പിക്കുന്ന യുവസ്പന്ദനം രക്തദാന ക്യാമ്പയിനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വയനാട് ജില്ലാ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ കൽപറ്റ ജനറൽ ആശുപത്രിയിൽ പത്തോളം പേർ രക്തം ദാനം ചെയ്തു. രക്തദാന ക്യാമ്പയിനു ജനറൽ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ.ശുഭ ആശംസകൾ അറിയിച്ചു. യോഗക്ഷേമ സഭ വയനാട് ജില്ല പ്രസിഡൻ്റ് ശങ്കരൻ നമ്പൂതിരി മേക്കാട്, സംസ്ഥാന സമിതി അംഗം മോഹനൻ നമ്പൂതിരി മരനെല്ലി എന്നിവർ രക്തദാതാക്കൾക്കുള്ള സംസ്ഥാന കമ്മിറ്റിയുടെ സ്നേഹോപഹാരം കൈമാറി. യുവജന വിഭാഗം സംസ്ഥാന സമിതി അംഗം ഗൗരി പ്രിയ, യുവജനവിഭാഗം ജില്ലാ പ്രസിഡൻ്റ് കൃഷ്ണപ്രസാദ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി ശ്രീരാഗ് പുതിയില്ലം , ജില്ലാ ബ്ലഡ് ഡൊണേഷൻ കോഡിനേറ്റർ വസുദേവ് വളമന എന്നിവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here