9.7 C
London
Wednesday, April 29, 2026

അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പിനെ വരവേൽക്കാൻ കുണ്ടാല ഒരുങ്ങി

- Advertisement -spot_img

മാനന്തവാടി ; അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പിനെ വരവേൽക്കാൻ കുണ്ടാല ഒരുങ്ങി. അഞ്ചുകുന്ന് പള്ളി കൂദാശയും അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും നാളെ ( 11 ന് ) നടക്കും. യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അഞ്ചു കുന്ന് കുണ്ടാലയിലെ ദേവാലയത്തിൽ എത്തി മൂറോൻ അഭിഷേക കൂദാശയുടെ ഒരുക്കങ്ങൾ വിലയിരുത്തി. വികാരി ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. എൽദൊ വട്ടമറ്റം, ഫാ. ബാബു നീറ്റുങ്കര, ഫാ. ലിജൊ തമ്പി എന്നിവരും ഒപ്പമുണ്ടായിരുന്നു. വയനാട്ടിൽ ആദ്യമായാണ് പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നത്. അബ്ദുൽ ജലീൽ ബാവയുടെ പേരിൽ നാമകരണം ചെയ്ത മലബാറിലെ ഏക ദേവാലയവുമാണിത്. വൈകിട്ട് 4.30 ന് തിരുശേഷിപ്പിന് സ്വീകരണം നൽകും

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here