9.9 C
London
Tuesday, April 28, 2026

നിത്യോപയോഗ സാധനങ്ങളുടെ വിപണി വില നിയന്ത്രിക്കുന്ന ശക്തിയായി സപ്ലൈകോ മാറി: മന്ത്രി ജി.ആര്‍. അനില്‍

- Advertisement -spot_img

പയ്യമ്പള്ളി മാവേലി സൂപ്പര്‍ സ്റ്റോറില്‍ ആദ്യവില്‍പ്പന മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിക്കുന്നു.

പയ്യമ്പള്ളി: വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ കഴിയുന്ന ശക്തിയായി സപ്ലൈകോ മാറിയെന്ന് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ മന്ത്രി ജി.ആര്‍. അനില്‍. മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുര്‍ബലരെയും സാധാരണക്കാരെയും വിലക്കയറ്റത്തില്‍നിന്നു പരിരക്ഷിക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് 50 ലക്ഷത്തോളം കുടുംബങ്ങളാണ് സപ്ലൈകോ സ്റ്റോറുകളില്‍നിന്നു എല്ലാ മാസവും സാധനങ്ങള്‍ വാങ്ങുന്നത്. നഷ്ടം വര്‍ധിക്കുന്ന സാഹചര്യത്തിലും കോടിക്കണക്കിന് രൂപ സബ്‌സിഡി നല്‍കിയാണ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. 2025 ഡിസംബറില്‍ 300 കോടി രൂപയുടെ വില്‍പനയാണ് സപ്ലൈകോ സ്റ്റോറുകളിലൂടെ നടന്നത്. സംസ്ഥാനത്ത് 1,700ല്‍ അധികം വില്‍പ്പന കേന്ദ്രങ്ങളിലൂടെ സാധാരണക്കാര്‍ക്ക് കൈത്താങ്ങായി സപ്ലൈകോ മാറിയെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു അധ്യക്ഷത വഹിച്ചു.
പരാതികള്‍ക്ക് ഇടനല്‍കാതെയുള്ള വിപണി ഇടപെടലാണ് സപ്ലൈകോ നടത്തുന്നതെന്നു അദ്ദേഹം പറഞ്ഞു.

മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ആദ്യവില്‍പ്പന നടത്തി. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി. ജോര്‍ജ്, കൗണ്‍സിലര്‍മാരായ കൗസല്യ അച്ചപ്പന്‍, ഷിബു കെ. ജോര്‍ജ്, ലിസി ജോസ്, മഞ്ജുള അശോകന്‍, സപ്ലൈകോ റീജണല്‍ മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ജില്ലാ സപ്ലൈ ഓഫീസര്‍ ജയിംസ് പീറ്റര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ ഇ.ജെ. ബാബു, സണ്ണി ജോര്‍ജ്, ശോഭ രാജന്‍, ജോണി വാഴപ്ലാംകൂടി, ജിതേഷ് കുര്യാക്കോസ്, വില്‍ഫ്രഡ് ജോസ് എന്നിവര്‍ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here