പനമരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ വിജ്ഞാന് ജ്യോതി, ഗോത്രദീപ്തി പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന്.
പനമരം: പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനു ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിജ്ഞാന് ജ്യോതി, ഗോത്രദീപ്തി പദ്ധതികള്‍ക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി.
ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം ബീന സജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം.കെ. രമേഷ്കുമാര്‍, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ്, എം.സി. ഷിബു, ടി. മുഹമ്മദ് നവാസ്, കെ. സിദ്ദിഖ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ വി. മീര, പി.കെ. സുജാത, ടി.എസ്. ശ്വേത, പി. ജ്യോതി ലക്ഷ്മി, എ.സി. ഹസീന എന്നിവര്‍ പങ്കെടുത്തു.

