18.9 C
London
Friday, April 24, 2026

കമ്മീഷണർ ഓഫീസിനു മുന്നിൽ നിന്നും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ

- Advertisement -spot_img

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. മുടവൻമുകൾ സ്വദേശി അമൽ സുരേഷാണ് പൊലീസിൻ്റെ പിടിയിലായത്. നേരത്തെയും അമലിനെ മോഷണക്കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് ബൈക്ക് മോഷണം പോയത്.

ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരന്റെ ബൈക്കാണ് പരാതി നൽകാൻ എത്തിയ പ്രതി അടിച്ചുമാറ്റിയത്. ഇന്നലെ രാത്രിയോടെ തന്നെ പ്രതിയെ പോലീസ് പിടികൂടി.മുടവൻമുകൾ സ്വദേശി അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം കമ്മീഷൻ ഓഫീസിൽ പരാതി നൽകാൻ എത്തിയതിനു ശേഷം തിരികെ പോകുമ്പോഴായിരുന്നു അമൽ ബൈക്കുമായി കടന്നു കളഞ്ഞത്. ബൈക്കിൽ താക്കോൽ ഉണ്ടായിരുന്നതിനാൽ പ്രതിക്ക് മോഷണം എളുപ്പമാക്കി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here