15.8 C
London
Saturday, April 25, 2026

നിയമസഭ പിടിക്കാൻ ബിജെപി; ആർ ശ്രീലേഖ മുതൽ ജി കൃഷ്ണകുമാർ വരെ അന്തിമ പട്ടികയിൽ, കോര്‍ കമ്മിറ്റി യോഗം നാളെ

- Advertisement -spot_img

തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും കോട്ടങ്ങളും ഉൾക്കൊണ്ട് നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങാൻ ബിജെപി. നാളെ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിൽ പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ആരൊക്കെ എന്നതിൽ അന്തിമ രൂപമാകും.

നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ എന്നിവർക്കാണ് സാധ്യത. ഈ ആഴ്ച തന്നെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാകും. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മുൻപ് തന്നെ അതാത് നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണം നടത്താനാണ് ബിജെപിയുടെ നീക്കം. ട്വന്റിഫോർ പ്രൈം ടൈം ബ്രേക്കിങ്.

കാട്ടാക്കടയിൽ – പി കെ കൃഷ്ണദാസ്, തിരുവനന്തപുരം സെന്ററിൽ – ജി കൃഷ്ണകുമാർ, തിരുവല്ല- അനൂപ് ആന്റണി, ചെങ്ങന്നൂർ – കുമ്മനം രാജശേഖരൻ, കായംകുളം – ശോഭ സുരേന്ദ്രൻ, പാലാ- ഷോൺ ജോർജ് തുടങ്ങിയവരുടെ പേരുകളും അന്തിമ പട്ടികയിലുണ്ട്. കെ സുരേന്ദ്രൻ മഞ്ചേശ്വരത്തോ പാലക്കാടോ മത്സരിക്കാനുള്ള സാധ്യതയുണ്ട്.

നിയമസഭയിൽ അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ നേടുക എന്നതാണ് പ്രധാനമായും ബിജെപിയുടെ ലക്ഷ്യം.അതിനനുസരിച്ചുള്ള പ്രചാരണമായിരിക്കും ബിജെപി മണ്ഡലങ്ങളിൽ നടത്തുക. ഈ മാസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തും എന്നാണ് സൂചന.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here