11 C
London
Saturday, April 25, 2026

സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ നടത്തി

- Advertisement -spot_img

കൽപറ്റ: സർവീസ് പെൻഷൻകാരുടെയും ജീവനക്കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ പ്രീമിയം വർധിപ്പിച്ച് ഇൻഷുറൻസ് കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടതിൽ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട്ടിലെ പ്രധാനപ്പെട്ട ട്രഷറികൾക്ക് മുമ്പിൽ പ്രകടനവും ധർണയും നടത്തി. കൽപറ്റയിൽ നടന്ന പ്രതിഷേധ ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് തോമസ് കെ.എൽ. അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വേണുഗോപാൽഎം കീഴ്ശ്ശേരി, ജി വിജയമ്മ, ജില്ലാ സെക്രട്ടറി കെ ശശികുമാർ, ടി കെ സുരേഷ്, പി എം ജോസ്, ടിവി കുര്യാക്കോസ്, അബു ഏലിയാസ്, രമേശൻ മാണിക്യൻ, തോമസ് റാത്ത പള്ളി, കെ സുരേന്ദ്രൻ, ഗോപിനാഥൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. മാനന്തവാടിയിൽ വിപിന ചന്ദ്രൻ മാസ്റ്റർ, ബത്തേരിയിൽ ആലീസ് ടീച്ചർ, പുൽപള്ളിയിൽ ടി.പി ശശിധരൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here