6.7 C
London
Saturday, April 25, 2026

ബത്തേരിയിൽ എൻ.സി.സി കേഡറ്റുകൾ റാലി നടത്തി

- Advertisement -spot_img

ബത്തേരി: ലഹരി വിമുക്ത നവകേരളം ലക്ഷ്യമിട്ട് ബത്തേരിയിൽ എൻ.സി.സി കേഡറ്റുകളുടെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 5 കേരള ബറ്റാലിയൻ എൻ.സി.സിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ലയിലെ എൻ.സി.സി പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന 5 കേരള ബറ്റാലിയൻ, കേഡറ്റുകളുടെ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിൽ മുൻപന്തിയിലുണ്ട്.
നിലവിൽ നടന്നുവരുന്ന യുവ ആപ്ത മിത്ര ക്യാമ്പിന്റെ ഭാഗമായാണു റാലി സംഘടിപ്പിച്ചത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലും യുവാക്കൾക്ക് മികച്ച പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് യുവ ആപ്ത മിത്ര ക്യാമ്പ് പ്രവർത്തിക്കുന്നത്. ഈ ക്യാമ്പിലെ അംഗങ്ങളാണ് റാലിയിൽ പങ്കെടുത്തത്.

എൻ.സി.സി കമാൻഡിങ് ഓഫിസർ കേണൽ മുകുന്ദ് ഗുരുരാജ്, വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.ജെ. ഷാജി, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രൻ, വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,ക്യാമ്പ് അഡ്ജുറ്റന്റ് ക്യാപ്റ്റൻ ഡോ. പ്രമോദ് കെ.എസ് എന്നിവർ ചേർന്ന് പതാക ഉയർത്തി റാലി ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരെയുള്ള ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കി നടന്ന റാലിയിൽ 472 ഓളം കേഡറ്റുകൾ അണിനിരന്നു. സെന്റ് മേരീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ബത്തേരി നഗരം ചുറ്റി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചു. രാജ്യത്തിന്റെ ഐക്യം വിളിച്ചോതിക്കൊണ്ട് നടത്തിയ ഏകതാ ഓട്ടത്തോടെ റാലി സമാപിച്ചു. ലഹരി എന്ന വിപത്തിനെതിരെ പോരാടാൻ യുവജനത സന്നദ്ധരാണെന്ന പ്രഖ്യാപനത്തോടെയാണ് പരിപാടികൾക്ക് അവസാനമായത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here