23.7 C
London
Friday, May 1, 2026

വയോധികയ്ക്കും പേരക്കുട്ടികള്‍ക്കും മര്‍ദനം; കര്‍ശന നടപടിക്കു മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

- Advertisement -spot_img

കല്‍പ്പറ്റ: വയോധികയെയും പേരക്കുട്ടികളെയും അടിക്കടി മര്‍ദിക്കുന്നയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജൂനാഥ് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. വെള്ളാരംകുന്നില്‍ താമസിക്കുന്ന മാധവിയെയും അവരുടെ മകന്റെ മക്കളെയും മര്‍ദിക്കുന്നതു പതിവാക്കിയ പ്രദേശവാസി സുരേഷിനെതിരേ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. മാധവിയുടെ മകന്‍ പരേതനായ രവിചന്ദ്രന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ഇടപെടല്‍.
മാധവി താമസിക്കുന്ന മൂന്നു സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥത സുരേഷ് അവകാശപ്പെടുന്നുണ്ട്. വര്‍ഷങ്ങള്‍ മുമ്പ് മൂത്തമ്മ എന്നയാള്‍ക്ക് എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് മൂന്നു സെന്റ് ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമി പിന്നീട് മാധവിയുടെ ഭര്‍ത്താവ് വിലയ്ക്കുവാങ്ങി. ഈ സ്ഥലത്ത് ഷെഡ്ഡിലാണ് മാധവിയുടെ താമസം. ഇതിനടുത്ത് സുരേഷിന് രണ്ട് സെന്റ് സ്ഥലമുണ്ട്. മാധവി താമസിക്കുന്ന ഷെഡ്ഡിലെത്തി സുരേഷ് ബഹളമുണ്ടാക്കുന്നത് പതിവാണെന്ന് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു സുരേഷിനെതിരേ കല്‍പ്പറ്റ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികളെ മര്‍ദിച്ചതിനു
ജൂവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകള്‍ കേസുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സുരേഷുമായുള്ള വഴക്കിനെത്തുടര്‍ന്ന് 2022 ഓഗസ്റ്റ് 13ന് മാധവിയുടെ മകന്‍ രവിചന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here