കരിങ്കുറ്റി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമിന്റേയും കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും നേതൃത്വത്തിൽ പാലുക്കാപ്പ് കമ്യുണിറ്റി ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക രമ്യ. വി. ഹരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി. എ പ്രസിഡന്റ് ജിതേഷ് കുമാർ ക്യാമ്പിന്റ ഉദ്ഘാടനം നിർവഹിച്ചു. കോട്ടത്തറ മെഡിക്കൽ ഓഫിസർ ഡോ. സുനന്ദ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ സോഷ്യൽ സർവിസ് സ്കീം കോഡിനേറ്ററും അധ്യാപകനുമായ ബിജു ജോർജ് സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റൻ്റ് ഹരീഷ് കുമാർ, അവിനാഷ് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി സജി ആന്റോ നന്ദി രേഖപ്പെടുത്തി. കോഡിനേറ്റർമാരായ ബിജു ജോർജ്, ആസിഫ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

