17.3 C
London
Wednesday, April 29, 2026

സ്ഥനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുടുംബസംഘമം സംഘടിപ്പിച്ചു

- Advertisement -spot_img

കെല്ലൂർ…..ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു സെമി ഫൈനലാണെന്നും അതിൽ യു.ഡി.എഫ് വൻ മുന്നേറ്റ മുണ്ടാക്കി ആറു മാസം കഴിഞ്ഞാൽ ഉണ്ടാകുന്ന നിയമസഭ തിരഞ്ഞെടുപ്പെന്ന ഫൈനലിലും യു.ഡി.എഫ്.കപ്പടിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഒരു ഭരണ മാറ്റത്തിന് കേരളത്തിലെ ജനങ്ങൾ ഒരുങ്ങികഴിഞ്ഞു.ജനങ്ങളെയുംമതവിഭാഗങ്ങളെയുംതമ്മിലടിപ്പിക്കുന്നപ്രവർത്തനങ്ങളാണ് പിണറായിയും,മോദിയും ചെയ്യുന്നത്.വന്യ മൃഗ ശല്യമടക്കം മലയോര മേഖലയുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനും,കഴിഞ്ഞ പത്തു വർഷമായി കേരളത്തെ പിന്നോട്ടു നയിച്ച എൽ.ഡി.എഫ്.നേ താഴെയിറക്കാൻ ജനം ഒരുങ്ങി കഴിഞ്ഞു എന്നാണ് എല്ലാ സ്ഥലത്തുമുള്ളഈ വലിയ ജനക്കൂട്ടം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സ്ഥ നാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഘമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എൻ.കെ.വർഗീസ് അദ്ധ്യക്ഷം വഹിച്ചു.കൊച്ചി ഹമീദ് സ്വാഗതം പറഞ്ഞു.മുൻ മന്ത്രി പി.കെ.ജയലക്ഷ്മി,സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.മമ്മൂട്ടി, ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി,സെക്രട്ടറി ടി.മുഹമ്മദ്,വൈസ് പ്രസിഡന്റുമാരായ റസാഖ് കൽപ്പറ്റ,എൻ.നിസാർ അഹമ്മദ്,വി.ആസ്സയ്നർ ഹാജി,ഷാഫി ചാലിയം,ഫൈസൽ ബാബു,മണ്ഡലം ഭാരവാഹികളായ ഡി.അബ്ദുള്ള,കെ.സി.അസീസ്,കടവത് മുഹമ്മദ്,പി.കെ.അബ്ദുൾഅസീസ്,വി.അബ്ദുള്ള ഹാജി,ഉസ്മാൻപള്ളിയാൽ,പടയൻ മുഹമ്മദ്,സി.അബ്ദുൾ അഷ്‌റഫ്,പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,എം.സുലൈമാൻ ഹാജി,പാലാടൻ കണ്ടി മമ്മൂട്ടി തുടങ്ങിയവർ സംബന്ധിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here