8.3 C
London
Wednesday, April 29, 2026

ഹരിത തിരഞ്ഞെടുപ്പ്: സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

- Advertisement -spot_img

കൽപറ്റ:ഹരിത തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടന്ന വോട്ടിങ് മെഷീൻ കമ്മിഷനിങ്ങിലാണ് സിഗ്നേച്ചർ ക്യാമ്പയിൻ നടത്തിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകൃതി സൗഹൃദ സാമഗ്രികൾ മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിൽ പ്രവൃത്തനങ്ങൾ ക്രമീകരിക്കുന്നതിലൂടെയാണ് ഹരിത തിരഞ്ഞെടുപ്പ് സാധ്യമാക്കുന്നത്.
ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ, തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ അശ്വിൻ കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ വിമൽ രാജ്, റിട്ടേണിങ് ഓഫിസർമാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാര്‍, സെക്ടറൽ ഓഫിസർമാർ, മാസ്റ്റർ ട്രെയിനർമാർ എന്നിവർ ക്യാമ്പയിനിന്റെ ഭാഗമായി. എക്സ്റ്റൻഷൻ ഓഫിസർ എൻ.വി പ്രീത, ജനറൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരായ മുഹമ്മദ് ഷഹീർ, ജെസ്മൽ ഖാൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ റിനു സാറ, ഷെറിൻ സഹല, പി.ടി ബിനോജ്, ടോണി തോമസ്, അശ്വിൻ, മിഥുൻ ലാൽ എന്നിവർ ക്യാമ്പയിനിന് നേതൃത്വം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here