20.2 C
London
Friday, May 1, 2026

വ്യക്തി ജീവിതം പൊട്ടിത്തകര്‍ന്നിരിക്കുകയാണ്, മരണം വരെയുള്ള കേസുണ്ട് ഇപ്പോള്‍: വിനായകന്‍

- Advertisement -spot_img

തന്റെ വ്യക്തി ജീവിതം തകര്‍ന്നിരിക്കുകയാണെന്നും താന്‍ ഇപ്പോള്‍ പൂര്‍ണമായും സെലിബ്രിറ്റി മാത്രമാണെന്നും വിനായകന്‍. കുറച്ച് നാളായി എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ് ജീവിക്കുകയാണെന്നും വിനായകന്‍ പറയുന്നു. പുതിയ ചിത്രം കളങ്കാവലിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍.

‘പൊതുമധ്യത്തില്‍ സംസാരിക്കാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍. പക്ഷെ കുറച്ചു കാലങ്ങളായി എല്ലാത്തില്‍ നിന്നും വലിഞ്ഞു ജീവിക്കുകയാണ്. കാരണം എനിക്ക് ആളുകളെ ഡീല്‍ ചെയ്യാന്‍ അറിയില്ല. എന്റെ യഥാര്‍ത്ഥ ജീവിതം പൊട്ടിയിരിക്കുകയാണ്. ഞാനിപ്പോള്‍ നൂറ് ശതമാനം ഒരു സെലിബ്രിറ്റിയാണ്. ഈ പ്രശ്‌നം എനിക്ക് കൈകാര്യം ചെയ്യാന് പറ്റുന്നില്ല. കാരണം എന്റെ സ്വഭാവം അതിനനുസരിച്ച് മാറുന്നില്ല. ഞാന്‍ ജനിച്ച് വളര്‍ന്ന് വന്ന സ്വഭാവമാണ് ഇപ്പോഴുമുള്ളത്. പക്ഷെ ജനങ്ങള്‍ എന്നെ കാണുന്ന രീതി മാറി” വിനായകന്‍ പറയുന്നു.

”ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം വീട്ടിലിരിക്കുക എന്നതാണ്. ഇല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ മരണം വരെയുള്ള കേസുണ്ട്. മാറി നില്‍ക്കണം. അല്ലെങ്കില്‍ ഞാന്‍ മരിക്കേണ്ടി വരും. ഇപ്പോള്‍ അമ്പത് വയസായി. ഇനി ഒരു പത്ത് വര്‍ഷം കൂടിയേ ഉള്ളൂ എന്റെ കണക്ക് പ്രകാരം. അതിന് ശേഷവും ജീവിക്കുകയാണെങ്കില്‍ ഒരു മ്യുസീഷ്യനാകണം എന്നാണ് എന്റെ ആഗ്രഹം” എന്നും വിനായകന്‍ പറയുന്നു.

അതേസമയം കളങ്കാവല്‍ ഡിസംബര്‍ 5ന് തിയേറ്ററിലെത്തും. ഒരിടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ റിലീസാണ് കളങ്കാവല്‍. ചിത്രത്തില്‍ മമ്മൂട്ടി വില്ലനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയുടെ സംവിധാനം ജിതിന്‍ കെ ജോസ് ആണ്. രജിഷ വിജയന്‍, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here