Home Uncategorized ടോപ് ഗിയറില്‍ കുതിച്ച് സ്വര്‍ണവില, 95,500ന് മുകളില്‍; ഒരു മാസത്തിനിടെ വര്‍ധിച്ചത് ആറായിരത്തിലധികം രൂപ

ടോപ് ഗിയറില്‍ കുതിച്ച് സ്വര്‍ണവില, 95,500ന് മുകളില്‍; ഒരു മാസത്തിനിടെ വര്‍ധിച്ചത് ആറായിരത്തിലധികം രൂപ

0
ടോപ് ഗിയറില്‍ കുതിച്ച് സ്വര്‍ണവില, 95,500ന് മുകളില്‍; ഒരു മാസത്തിനിടെ വര്‍ധിച്ചത് ആറായിരത്തിലധികം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 95,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് ഉയര്‍ന്നത്. 11,960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുകയാണ് ഇപ്പോള്‍ സ്വര്‍ണവില. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here