17.3 C
London
Wednesday, April 29, 2026

കൈറ്റ് റിയാലിറ്റി ഷോയില്‍ ജില്ലയിൽ നിന്ന് 4 സ്കൂളുകള്

- Advertisement -spot_img

പനമരം : പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിത വിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയില്‍ സംസ്ഥാന തലത്തിൽ ഇടംപിടിച്ച 85 വിദ്യാലയങ്ങളിൽ 4 എണ്ണം വയനാട് ജില്ലയിൽ നിന്ന്. ജി.എച്ച്.എസ് കുറുമ്പാല, ജി.എച്ച്.എസ് ബീനാച്ചി, ജി.എൽ.പി.എസ് മീനങ്ങാടി, ജി.എൽ.പി.എസ് അമ്പലവയൽ എന്നീ വിദ്യാലയങ്ങളാണ് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം. ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയില്‍ ഡിസംബര്‍ 26 മുതല്‍ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിൽ ഷോയുടെ സംപ്രേഷണം 2026 ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും.ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളുമായി കൈറ്റ് സി ഇ ഒ കെ. അന്‍വ‌സാദത്ത് ആശയവിനിമയം നടത്തി. ഫ്ലോർ ഷൂട്ടിന് മുമ്പായി വിദ്യാലയങ്ങൾ ചെയ്തു വരേണ്ട കാര്യങ്ങളെ സംബന്ധിച്ചും ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രത്യേകതകളെ സംബന്ധിച്ചും വിശദീകരണം നൽകി. ജില്ലാ കോ- ഓർഡിനേറ്റർ സി.ഹസീന പങ്കെടുത്തു. പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സമഗ്ര മുന്നേറ്റങ്ങൾ ഈ വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ചർച്ച ചെയ്യും. സുസജ്ജമായ ഭൗതീക സൗകര്യങ്ങളും മികച്ച അക്കാദമിക പിന്തുണയും എ.ഐ., റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതിക പഠനവും ലഭ്യമാക്കുന്ന കേരളത്തിലെ സ്കൂളുകൾക്ക് ഈ വേദി ഒരു അംഗീകാരമാകും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണ് നാലാമത് എഡിഷൻ.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here