Home Uncategorized പുല്‍പ്പള്ളിയില്‍ കിസാന്‍ തൊമ്മന്‍ അനുസ്മരണം നടത്തി

പുല്‍പ്പള്ളിയില്‍ കിസാന്‍ തൊമ്മന്‍ അനുസ്മരണം നടത്തി

0
പുല്‍പ്പള്ളിയില്‍ കിസാന്‍ തൊമ്മന്‍ അനുസ്മരണം നടത്തി

പുല്‍പ്പള്ളി: കിസാന്‍ തൊമ്മന്റെ 57-ാമത് രാക്തസാക്ഷിത്വ വാര്‍ഷികദിനം സിപിഐ(എംഎല്‍) റെഡ് സ്റ്റാര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം വി.എ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നവഫാസിസം ഇന്ത്യന്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ തള്ളിക്കളയണമെന്ന് ബാലകൃഷ്ണന്‍ ആഹ്വാനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. വേണുഗോപാലന്‍ കുനിയില്‍ മുഖ്യപ്രഭാഷണം നടത്തി. എഐകെകെഎസ് സംസ്ഥാന കണ്‍വീനര്‍ കെ. ബാബുരാജ്, ടിയുസിഐ ജില്ലാ സെക്രട്ടറി അഡ്വ.സുനില്‍ ജോസഫ്, പി.ടി. പ്രേമാനന്ദ്, കെ.ജി. മനോഹരന്‍, സി.ജെ. ജോണ്‍സണ്‍, കെ.വി. സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.കെ. ഷിബു സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here