: ജില്ലയിലെ എസ്.ഐ.ആർ പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബി.ൽ.ഒ. മാരെ സഹായിക്കാൻ ജില്ലാ കലക്ടറുടെ നിർദ്ധേശാനുസരണം സിവിൽ ഡിഫൻസ് / ആപതാമിത്ര അംഗങ്ങൾ രംഗത്തിറങ്ങി.
ജില്ലാ ഫയർ ഓഫീസർ നിർദ്ദേശിച്ചതനുസരിച്ച് ഓരോ സ്റ്റേഷൻ ഓഫീസർമാരും കോഡിനേറ്റർമാർ മുഖേന സിവിൽ ഡിഫൻസ് അംഗങ്ങളെ ആവശ്യപ്പെട്ട ഇടങ്ങളിൽ വിന്യസിച്ചു.
കല്പറ്റ ഫയർ സ്റ്റേഷൻ്റെ കീഴിൽ രണ്ട്ദിവസങ്ങളിലായി 60 ഓളം സിവിൽ സിഫൻസ്/ആപതാമിത്ര അംഗങ്ങളാണ് സന്നദ്ധ സേവനം കാഴ്ചവച്ചത്. സിവിൽ ഡിഫൻസ് ഡിവിഷണൽ
വാർഡൻ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ സർനാസ് , ബബിദ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബൂത്ത് കളിൽ ഫോം പൂരിപ്പിക്കൽ, സ്വീകരിക്കൽ ഡിജിറ്റലൈസേഷൻ ഫീൽഡ് കളക്ഷൻഎന്നീ പ്രവർത്തനങ്ങൾ അംഗങ്ങൾ ചെയ്തു

