Home Uncategorized ‘ജാതി ചോദിക്കുന്ന കാലം’ – പ്രകാശനം ചെയ്തു

‘ജാതി ചോദിക്കുന്ന കാലം’ – പ്രകാശനം ചെയ്തു

0
‘ജാതി ചോദിക്കുന്ന കാലം’ – പ്രകാശനം ചെയ്തു

കല്‍പറ്റ: ഷാജി പുല്‍പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ പുസ്തകം ഏറ്റുവാങ്ങി. എസ്‌.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.എൻ.ഷാജി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസി.പ്രൊഫ.റഫീഖ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരായ സാദിർ തലപ്പുഴ, ബിജു പോൾ കാരക്കാമല, പി.സി.മജീദ്, സി.വി.ഉഷ, പു.ക.സ. ജില്ല സെക്രട്ടറി എം.ദേവകുമാർ, കെ.എസ്.എസ്.പി.യു.സാംസ്കാരിക വേദി കൺവീനർ എൻ.കെ.ജോർജ്, ദർശന ലൈബ്രറി സെക്രട്ടറി പി.ബിജു, ഗിരീഷ്കുമാർ ജി.ജി. എന്നിവർ ആശംസ അർപ്പിച്ചു. നീർമാതളം ബുക്സ് പ്രസാധകൻ അനിൽ കുറ്റിച്ചിറ സ്വാഗതവും ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ഷാജൻ ജോസ് നന്ദിയും പറഞ്ഞു. ജില്ല ലൈബ്രറി കൗൺസിൽ, കെ.എസ്.എസ്.പി.യു.സാംസ്കാരികവേദി, പത്മപ്രഭ പൊതു ഗ്രന്ഥാലയം കൈനാട്ടി, ദർശന ലൈബ്രറി ചീക്കല്ലൂർ, ഗ്രാമിക ലൈബ്രറി കുട്ടമംഗലം, സൂര്യ പൊതുജന ഗ്രന്ഥാലയം ചുണ്ടേൽ, നീർമാതളം ബുക്ക്സ് എന്നിവയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നീര്‍മാതളം ബുക്‌സാണ് ‘ജാതി ചോദിക്കുന്ന കാലം’ എന്ന കൃതിയുടെ പ്രസാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here