വയനാട് ജില്ലാ കലോത്സവത്തിൽ
യുപി വിഭാഗത്തിൽ പങ്കെടുത്ത നാലിനങ്ങളിലും ഒന്നാമതായി ഗാഥ കല്യാണി എം .മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം,ഇംഗ്ലീഷ് സ്കിറ്റ് എന്നിവയിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനവും സംഘനൃത്തത്തിൽ A ഗ്രേഡും ലഭിച്ചു..മാനന്തവാടി മൈത്രിനഗർ സ്വദേശികളായ മനോജിൻ്റേയും ആറാട്ടുതറ GHS അദ്ധ്യാപിക അശ്വതിയുടെയും മകളാണ്.എൽഎഫ് യു പി സ്കൂൾ മാനന്തവാടിയിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അനിൽകുമാർ, സായന്ത്, അനന്യ സായന്ത് എന്നിവരാണ് പരിശീലകർ. മാനന്തവാടി ഉപജില്ല ശാസ്ത്രമേളയിൽ സാമൂഹ്യശാസ്ത്ര ക്വിസ്സിൽ ഒന്നാം സ്ഥാനവും A ഗ്രേഡും ഇമ്പ്രൊ വൈസ്ഡ് എക്സ്പീരിമെന്റിൽ A ഗ്രേഡും ലഭിച്ചിട്ടുണ്ട്.

