Home Uncategorized ‘ED അന്വേഷണം ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും ഉണ്ടോ? യുഡിഎഫ് പ്രവേശനം ഉണ്ടാകും’; പിവി അൻവർ

‘ED അന്വേഷണം ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും ഉണ്ടോ? യുഡിഎഫ് പ്രവേശനം ഉണ്ടാകും’; പിവി അൻവർ

0
‘ED അന്വേഷണം ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും ഉണ്ടോ? യുഡിഎഫ് പ്രവേശനം ഉണ്ടാകും’; പിവി അൻവർ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോ​ധനയിൽ വിശദീകരണവുമായി മുൻ എംഎൽഎയും തൃണമുൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ. കെഎഫ്സിയുമായി ബന്ധപ്പെട്ട ഒരു വിഷയം ആണ്.എംഎൽഎ ആകുന്നതിന് മുൻപ് എടുത്ത ലോണുമായി എടുത്ത പ്രശ്നം ആണ്. എടുത്ത ലോണിനേക്കാൾ നിർമാണം നടത്തി എന്ന സംശയത്താൽ ആയിരുന്നു പരിശോധനയെന്ന് പിവി അൻവർ പറഞ്ഞു.

9.5 കോടിയാണ് ലോൺ എടുത്തത്. ആറ് കോടിയോളം അടച്ചു. ലോൺ ഒറ്റ തവണ തീർ‌പ്പാക്കലിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. ഒരേ സ്ഥാപനത്തിൽ നിന്നാണ് രണ്ട് ലോൺ എടുത്തത്. എല്ലാവർക്കും വൺ ടൈം സെറ്റിൽമെൻ്റ് നൽകുന്ന കെഎഫ്സി തനിക്ക് മാത്രം ഇത് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാകുമെന്നും ഇഡി അന്വേഷണം ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും ഉണ്ടോയെന്നും പിവി അൻവർ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here