Home Uncategorized തദ്ദേശ തിരഞ്ഞെടുപ്പ് 2025;

തദ്ദേശ തിരഞ്ഞെടുപ്പ് 2025;

0
തദ്ദേശ തിരഞ്ഞെടുപ്പ് 2025;

തവിഞ്ഞാൽ പഞ്ചായത്തിലെ SDPI സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.

തലപ്പുഴ:തദ്ദേശ തിരഞ്ഞെടുപ്പിൽ തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും മത്സരിക്കുന്ന SDPI സാരഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു.

വാർഡ് 07(വി കെ മുഹമ്മദലി),വാർഡ് 08 (സുഹറ ഷൗക്കത്തലി), വാർഡ് 05 (മുഹമ്മദ്‌ സകരിയ്യ കെ. എസ്) എന്നീ സ്ഥാനാർഥികളാണ് ഇന്ന് പത്രിക സമർപ്പിച്ചത്. സ്ഥാനാർഥികളെ അനുഗമിച്ച് SDPI തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കബീർ,ട്രഷറർ ഷഫീഖ്, കമ്മിറ്റിയംഗങ്ങളായ കെ.സി മൊയ്‌തു, ഷൗക്കത്തലി, യൂനുസ്, അൻസാർ തുടങ്ങിയവർ പങ്കെടുത്തു.
ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അഴിമതിയില്ലാത്ത വികസനമെന്ന ലക്ഷ്യത്തോടെ SDPI മത്സരം നേരിടുന്നതായി പഞ്ചായത്ത് നേതൃത്വം അറിയിച്ചു. വോട്ടർമാർക്കിടയിൽ ശക്തമായ പിന്തുണയോടെ മൂന്ന് വാർഡുകളിലും പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും,ജനാധിപത്യ മൂല്യങ്ങളും ജനസേവനമെന്ന പ്രതിജ്ഞയും മുൻനിർത്തി പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാർഥികൾ പ്രദേശവികസനത്തിന് വ്യക്തമായ പദ്ധതികളോടെയും പ്രതിബദ്ധതയോടെയും മുന്നോട്ടുപോവുമെന്നും പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here