Home Uncategorized ഗവ.സര്‍വന്റ്‌സ് സംഘം വാര്‍ഷിക പൊതുയോഗം

ഗവ.സര്‍വന്റ്‌സ് സംഘം വാര്‍ഷിക പൊതുയോഗം

0
ഗവ.സര്‍വന്റ്‌സ് സംഘം വാര്‍ഷിക പൊതുയോഗം

ഗവ.സര്‍വന്റ്‌സ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗം കല്‍പ്പറ്റയില്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ടി. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: ഗവ.സര്‍വന്റ്‌സ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ടി. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി. പ്രദീപ്കുമാര്‍ അനുശോചന പ്രമേയവും സംഘം സെക്രട്ടറി പി. വി. ഫൈസല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എ.കെ. രാജേഷ് പ്രസംഗിച്ചു. സംഘം അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. വൈസ് പ്രസിഡന്റ് സി. സ്മിത സ്വാഗതവും എം. പ്രദീപന്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here