Home Uncategorized ഇൻഫാം കോഴിക്കോട്- വയനാട് കാർഷിക ജില്ല സംഗമം നടത്തി

ഇൻഫാം കോഴിക്കോട്- വയനാട് കാർഷിക ജില്ല സംഗമം നടത്തി

0
ഇൻഫാം കോഴിക്കോട്- വയനാട് കാർഷിക ജില്ല സംഗമം നടത്തി

കൽപറ്റ:ഇൻഫാം കോഴിക്കോട്, വയനാട് കാർഷിക ജില്ല എക്സിക്യൂട്ടീവ് മീറ്റിങ് ചേലോട് ഫാക്ടറി ഹാളിൽ സംഘടിപ്പിച്ചു. ഇൻഫാം മലബാർ മേഖല ഡയറക്ടർ ഫാ. ജോസ് പെണ്ണാംപറമ്പിൽ ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തി. കർഷക മുന്നേറ്റം ഇൻഫാമിലൂടെ എന്നതിനെ കുറിച്ചും, കർഷക കൂട്ടായ്മയുടെ ആവശ്യകതയെ കുറിച്ചും മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. കോഴിക്കോട്, വയനാട് കാർഷിക ജില്ലാ ഡയറക്ടർ ഫാ. ജെയ്സൺ കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഇൻഫാമിന്റെ ഭാവികാര്യ പരിപാടികളെകുറിച്ച് ആസൂത്രണം ചയ്തു. ഫാ.ഡാനി, ഫാ.ഫ്രാൻസൻ, ഇൻഫാം വയനാട് മേഖല പ്രസിഡന്റ്‌ സാബു മറ്റക്കാട്, സെക്രട്ടറി ജിജോ റാഫേൽ, ജോയിൻ്റ് സെക്രട്ടറി സൗമ്യ സാബു എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here