Home Uncategorized ശബ്ദത്തിന്റെ ലോകം അന്യമായവരെ ചേർത്തുനിർത്തണം:ജുനൈദ് കൈപ്പാണി

ശബ്ദത്തിന്റെ ലോകം അന്യമായവരെ ചേർത്തുനിർത്തണം:ജുനൈദ് കൈപ്പാണി

0
ശബ്ദത്തിന്റെ ലോകം അന്യമായവരെ ചേർത്തുനിർത്തണം:ജുനൈദ് കൈപ്പാണി

കൽപ്പറ്റ:
കേള്‍വിശക്തിയില്ലാതെ ബുദ്ധിമുട്ടുന്ന ആളുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ ചേർത്തു നിർത്താനും
പൊതുസമൂഹം മുന്നോട്ട് വരണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.
വയനാട് ഫെഡറേഷൻ ഓഫ് ഡഫിന്റെ (ഡബ്ലൂ. എഫ്.ഡി) ജില്ലാ സംഗമം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൽപ്പറ്റ ഡബ്ല്യൂ എഫ് ഡി ഹാളിൽ നടന്ന ചടങ്ങിൽ
വയനാട് ഫെഡറേഷൻ ഓഫ് ഡഫിന്റെ ജില്ലാ ചെയർമാൻ ടി എം ഷമീർ തോമാട്ടുചാൽ, നജീം കൽപ്പറ്റ,മുഹമ്മദ് കോയ ,ജോഷി തരുവണ, ബഷീർ പീച്ചങ്കോട്,ആസിഫ് കൽപ്പറ്റ,സുമയ്യത്ത് കെ, പി.പി ഷൈജൽ
തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here